
കോട്ടയം: മാലിന്യ സംസ്കരണം, കൃഷി, സംരംഭകത്വം എന്നീ മേഖലകളെ സംയോജിപ്പിച്ചു പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ എംജി സര്വകലാശാല.
നിർമലം-എംജിയു എന്ന പേരിൽ സര്വകലാശാല നടപ്പാക്കുന്ന ഹരിത പ്രോട്ടോക്കോൾ പദ്ധതിയുടെ മൂല്യവർധിത വിഭാഗമായ എംജിയു ഗ്രീന് ലാബാണ് ഹരിതോത്പന്നങ്ങള് വിപണിയിലെത്തിക്കാന് ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട ബ്രോഷർ സർവകലാശാല വൈസ് ചാന്സലര് ഡോ. സി.ടി. അരവിന്ദകുമാര് പ്രകാശനം ചെയ്തു.
സർവകലാശാലയിലെ സ്കൂള് ഓഫ് എൻ വയോണ്‍മെന്റല്‍ സയന്സസിന്റെ പിന്തുണയോടും ശാസ്ത്രീയ മേല്നോട്ടത്തോടും കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെച്ചപ്പെട്ട അസംസ്കൃത വസ്തുക്കൾ കൃത്യമായ അളവിൽ ചേര്ത്താണ് പ്രീമിയം ഗുണനിലവാരത്തിലുള്ള ഹരിതോത്പന്നങ്ങൾ വികസിപ്പിക്കുന്നത്. സമൂഹത്തെ ലക്ഷ്യമിട്ട് സർവകലാശാല ആരംഭിച്ച വാട്ട്സ്‌ആപ്പ് സ്റ്റോറും ഓണ്ലൈൻ വില്പന പ്ലാറ്റ്ഫോമും സജീവമായി പ്രവർത്തിച്ചുവരുന്നു.







