
സാധാരണക്കാരന് സൈക്കിൾ വാങ്ങാൻ പണമില്ല; ബിക്കിനി ധരിച്ച ചിത്രങ്ങൾ കാണിച്ച്, കച്ചവടം നടത്തിയ രശ്മി നായർ സ്വന്തമാക്കിയത് ബി എം ഡബ്ലിയു കാർ; രശ്മി ആര്‍ നായര്‍ എന്ന പേരില്‍ സ്വന്തം വെബ്‌സൈറ്റ്; ബിക്കിനി ചിത്രങ്ങൾ കാണാന്‍ സബ്‌സ്‌ക്രിപ്ഷൻ; ഭാര്യയുടെ നഗ്നചിത്രങ്ങൾ മാർക്കറ്റ് ചെയ്ത് ആർഭാട ജീവിതം നയിച്ച് രാഹുൽ പശുപാലൻ
സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ് കാലത്ത് സൈക്കിള്‍ വാങ്ങാന്‍ പോലും പണമില്ലാതെ സാധാരണക്കാരന്‍ പെടാപ്പാട് പെടുമ്പോൾ ചുംബനസമരത്തിലൂടെ പ്രശസ്തിയാര്‍ജിച്ച ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായര്‍ ബിക്കിനി ധരിച്ച ചിത്രങ്ങൾ കാണിച്ച് കച്ചവടം നടത്തി നേടിയത് ബി.എം.ഡബ്ല്യൂ കാറടക്കം കോടികൾ. കഴിഞ്ഞ മാസമായിരുന്നു രശ്മി കാർ ബി എം ഡബ്ല്യൂ സ്വന്തമാക്കിയത്.
‘ചെറിയ ഒരു സന്തോഷം.. പുതിയ ഒരാള്‍ വീട്ടില്‍ വരുന്നു..’ എന്ന ക്യാപ്ഷനോടെ പുതിയ ആഡംബര ബി.എം.ഡബ്ല്യു കാറിന്റെ മുന്നില്‍ ഭര്‍ത്താവ് രാഹുല്‍ പശുപാലിനോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് രശ്മി നായര്‍ പങ്കുവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന് താഴെ നിരവധി പേർ കമന്റുകള്‍ ഇട്ടെങ്കിലും ‘ഇന്ന് ചിലരൊക്കെ അസൂയ മൂത്തു കുരു പൊട്ടി മരിക്കും..’ എന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഇട്ട കമന്റിന്റെ സ്ക്രീൻ ഷോട്ട് രശ്മി സ്‌ക്രീന്‍ഷോട്ട് എടുത്ത് ‘ഈ കമന്റ് ഇന്നത്തെ എന്റെ ദിവസത്തെ സന്തോഷവതിയാക്കി എന്ന് മറുപടി നല്‍കി.
2015-ല്‍ ചുംബനസമര നേതാക്കള്‍ എന്ന പ്രശസ്തിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലിനെയും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പോലീസ് പിടിയിലാകുന്നത്. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു ഇരുവര്‍ക്കും.
അതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായി തുടരുന്ന രശ്മി മോഡലിംഗ് രംഗത്ത് ചലനം സൃഷ്ടിക്കുകയും ചെയ്തു.
രശ്മി ആര്‍ നായര്‍ എന്ന പേരില്‍ സ്വന്തം വെബ്‌സൈറ്റ് ഉള്ള താരം അതിലൂടെ തന്റെ ബിക്കിനി ചിത്രങ്ങടക്കം കാണാന്‍ സബ്‌സ്‌ക്രൈബിഷന്‍ ഓപ്ഷന്‍ ഉള്‍പ്പടെ വച്ചിട്ടുണ്ട്. പല ടൈപ്പ് മെമ്പര്‍ഷിപ്പ് ലെവെലൊക്കെ വെബ്സൈറ്റില്‍ കാണാന്‍ സാധിക്കും.
നിലവിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിയും ഭർത്താവ് രാഹുലും അടക്കമുള്ള 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടിരിക്കുകയാണ്. എല്ലാ പ്രതികളെയും ജൂലൈ 5 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടത്.
ക്രൈം ബ്രാഞ്ച് സംഘഗങ്ങൾ ഇടപാടുകാരെന്ന വ്യാജേന തങ്ങള്‍ക്ക് അഞ്ച് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ഓൺലൈൻ വാണിഭ സംഘത്തോട് ആവശ്യപ്പെട്ടു. ഇടപാടുകാരൻ അക്ബർ രശ്മി നായരുടെ ബിക്കിനിയിലുള്ള നഗ്‌ന രംഗങ്ങള്‍ അയച്ചു. രശ്മിക്ക് എണ്‍പതിനായിരം രൂപ അക്‌ബര്‍ ആവശ്യപ്പെട്ടു.
കന്യകമാരായ മൈനര്‍ പെണ്‍കുട്ടികള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം അക്‌ബര്‍ ആവശ്യപ്പെടുകയും ചെയ്തു. ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാല്‍ തങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ പറ്റുമെന്ന് ചേദിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് സഹിതം മൈനര്‍ പെണ്‍കുട്ടികളെ എത്തിക്കാമെന്ന് അക്‌ബര്‍ ഉറപ്പ് നല്‍കി. രാഹുലും രശ്മിയും കൂടുതല്‍ പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കുമെന്നും പറഞ്ഞു മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. ഈ കെണിയിൽ പ്രതികളെ ക്രൈംബ്രാഞ്ച് പൂട്ടി.
രാഹുല്‍ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകള്‍ക്ക് സഹായിയായും കാര്യസ്ഥനായും പ്രവര്‍ത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും പ്രോസ്റ്റിറ്റിയൂഷനില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് പറഞ്ഞു. രാഹുല്‍ ഫെയ്‌സ് ബുക്ക് ഊര്‍ജിതമായി ഉപയോഗിച്ച് രശ്മിയുടെ അല്‍പ വസ്ത്രം ധരിച്ച നഗ്‌ന ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് രശ്മിക്ക് വേണ്ടി ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് സൂത്രധാരനാവുകയായിരുന്നു.