രാഹുലിന്റെ കുരുക്ക് മുറുകുന്നു; യുവതിയുടെ പരാതി പൊലീസ് മേധാവിക്ക് കെെമാറി കെപിസിസി നേതൃത്വം

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ പീഡന പരാതി പൊലീസിന് കെെമാറി കെപിസിസി നേതൃത്വം.

video
play-sharp-fill

പൊലീസ് മേധാവിക്കാണ് പരാതി കെെമാറിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പരാതി കെെമാറിയ കാര്യം നേതൃത്വം യുവതിയെ അറിയിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കാണ് ഇരുപത്തിമൂന്നുകാരി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്ക് ഇമെയില്‍ വഴി പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ബംഗളൂരുവില്‍ താമസിക്കുന്ന യുവതിയാണ് പരാതി നല്‍കിയത്. എന്നാല്‍ നിയമനടപടിക്ക് തയ്യാറല്ലെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.