
പാലക്കാട് :പെൺകുട്ടിയോട് ഗർഭിണിയാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖയും പുറത്തു വന്നിട്ടും രാഹുലിനെ പിന്തുണച്ചു കൊണ്ട് നടിമാരായ സീമ ജി നായരും അനുശ്രീയും എത്തിയത്തോടെ ഇവർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം അറിയിച്ചു രംഗത്ത് എത്തുകയാണ് എഡിഎം കെ.നവീൻബാബുവിന്റെ മരണത്തിൽ കുറ്റാരോപിതയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ.
ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമായിരിക്കും ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതെന്ന് ആണ് ദിവ്യ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത് .
ഇരയായ പെൺകുട്ടി ധൈര്യമായി പരാതി നൽകണമെന്നും അമ്മയേയും പെങ്ങളെയും ഭാര്യയേയും തിരിച്ചറിയുന്നവരും സർക്കാരും ഒപ്പമുണ്ടാകുമെന്നും അവർ വ്യക്തമാക്കി. അനുശ്രീയുടെയും സീമ ജി നായരുടെയും ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പി പി ദിവ്യയുടെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ…
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത് ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമായിരിക്കാം. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തുകഴിയുന്ന ഗോവിന്ദചാമിയാണ്. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്… സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും. സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്…. നിങ്ങൾ ധൈര്യമായി ഇറങ്ങൂ… അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.



