ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും കാറും കൂടി വാങ്ങണം; നവകേരള സദസില്‍ കുടിശിക ഇനത്തില്‍ 515 രൂപ കുറച്ചതിനെ പരിഹസിച്ച് രാഹുല്‍
കണ്ണൂർ: കണ്ണൂരില്‍ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയില്‍ ഇളവ് തേടിയ ആള്‍ക്ക് നവകേരള സദസിലൂടെ 515 രൂപ ഇളവ് നല്‍കിയതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.
ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും കാറും കൂടി വാങ്ങണം എന്നാണ് രാഹുലിന്റെ പരിഹാസം. കൂടാതെ പരാതിക്കാരന് നവകേരള സദസില്‍ എത്തിയപ്പോള്‍ ചെലവാകാൻ സാദ്ധ്യതയുള്ള കാശിന്റെ കണക്കും മാങ്കൂട്ടത്തില്‍ വിവരിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ ആഡംബര സദസ്സില്‍ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.
സദസ്സില്‍ പോകാൻ ഓട്ടോക്കൂലി : 150 അപേക്ഷകള്‍ ഫോട്ടോസ്റ്റാറ്റ് : 50 ഉച്ച വരെ കാത്ത് നിന്നപ്പോള്‍ ചായ, കടി : 30 കുപ്പിവെള്ളം : 15 ആകെ : 245
ലാഭം: 270/-
ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം….