ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ..! മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
സ്വന്തം ലേഖകൻ
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുമ്പ് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം. ഞങ്ങളും മുമ്പ് ശക്തമായ പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം മുമ്പ് നിയമസഭയിൽ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ശിവൻകുട്ടി, ഇതെന്ത് സമരമെന്നും ഇതെന്ത് പ്രതിപക്ഷമെന്നും ചോദിച്ചിരുന്നു. ‘ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്നാണ് ശിവൻകുട്ടി നിയമസഭയിലെ ടേബിളുകൾക്ക് മുകളിലൂടെ നടക്കുന്ന ചിത്രം പങ്കുവെച്ച് രാഹുൽ കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം:
ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം?
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി വി. ശിവൻകുട്ടി
മാർച്ച് 21, 2023
ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ.
യു.ഡി.എഫ് അധികാരത്തിലിരിക്കെ 2015 മാർച്ച് 13ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.എൽ.എമാർ തടയാൻ ശ്രമിക്കുകയും സഭയിൽ കൈയാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു. സ്പീക്കറുടെ ചേംബറിൽ കയറിയ പ്രതിഷേധക്കാർ കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ കേസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. സഭക്കുള്ളില്‍ അതിക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. വി. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.