പാർലമെന്റ് ശീതകാലസമ്മേളനം: വിജയത്തിളക്കത്തിൽ രാഹുൽ ഗാന്ധി സഭയിലേക്ക്

Spread the love


സ്വന്തം ലേഖകൻ

ന്യൂഡെൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തിളക്കത്തിലാണ് കോൺഗ്രസ് സഭയിലെത്തുക. സുപ്രധാന ബില്ലുകൾ പാസ്സാക്കുന്നത് ഇനി ബിജെപിയ്ക്ക് ലോക്‌സഭയിൽ എളുപ്പമാകില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട വൻ തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലർമെന്റിലേക്ക് പോയത്. പാർലമെന്റിന് മുന്നിൽ മാധ്യമപ്രവർത്തകരെ കണ്ട മോദി പാർലമെന്റിൽ കൂടുതൽ സമയമിരുന്ന് ബില്ലുകൾ പാസാക്കാൻ തയ്യാറാണെന്ന് പറഞ്ഞു. പാർലമെന്റിനകത്ത് സംവാദത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.