വില്ലേജ് കുക്കിങ്ങ് ടീമിനൊപ്പം രാഹുല്‍ ഗാന്ധി; തമിഴ്‌നാട് സ്‌റ്റൈലില്‍ കൂണ്‍ ബിരിയാണി, കൂടെ കല്ലുപ്പിട്ട് രാഹുല്‍ ഉണ്ടാക്കിയ സാലഡും; ഒരു ദിവസം കൊണ്ട് വീഡിയോ കണ്ടത് 3 മില്ല്യണ്‍ ആളുകള്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിങ് ടീമീനൊപ്പം കൂടി രാഹുല്‍ ഗാന്ധി.
സംഘത്തിന് ഒപ്പം കൂണ്‍ ബിരിയാണി ആസ്വദിക്കുകയും ഉള്ളിയും തൈരും കല്ലുപ്പും ചേര്‍ത്ത് സാലഡ് ഉ ണ്ടാക്കുകയാണ് രാഹുല്‍ സാലഡ് ഉണ്ടാക്കുകയും ചെയ്യുന്ന വീഡിയോ ഒരു ദിവസത്തിനുള്ളില്‍ 24 ലക്ഷത്തിലേറെ പേരാണ് കണ്ടത്.
കൂണ്‍ ബിരിയാണി തയ്യാറാക്കുകയായിരുന്നു വില്ലേജ് കുക്കിങ്ങ് ടീം. ഇവരുടെ അടുത്തേക്ക് നീല ടീ ഷര്‍ട്ടും പാന്റും ധരിച്ചാണ് രാഹുല്‍ വില്ലേജ് കുക്കിങ്ങിന് എത്തിയത്. ബിരിയാണിക്കൊപ്പം കഴിക്കാനുള്ള സാലഡ് തയ്യാറാക്കിയത് രാഹുലാണ്. താന്‍ വല്ലപ്പോഴും പാചകം ചെയ്യാറുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി. പിന്നീട് നിലത്തു വിരിച്ച പായയില്‍ ഇരുന്ന് ഗ്രാമീണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ബിരിയാണി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ‘നല്ല ഇരുക്ക്’ എന്ന തമിഴില്‍ രാഹുല്‍ മറുപടി നല്‍കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് രാജ്യങ്ങളില്‍ പോയി പാചകം ചെയ്യണമെന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. അമേരിക്കയില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സംഘത്തോട് തന്റെ സുഹൃത്ത് സാം പിട്രോഡയോട് പറഞ്ഞ് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുതരാമെന്ന വാഗ്ദാനവും രാഹുല്‍ നല്‍കി.