സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഇല്ല ; മോദിയുടെ ബജറ്റ് യോഗങ്ങളെല്ലാം അതിസമ്പന്നരായ വ്യവസായ സുഹൃത്തുകൾക്ക് വേണ്ടി : രാഹുൽ ഗാന്ധി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പൊതുബജറ്റിന് മുന്നോടിയായുള്ള യോഗങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മോദിയുടെ വിപുലമായ ബജറ്റ് യോഗങ്ങൾ വ്യവസായ മുതലാളി സുഹൃത്തുകൾക്കും അതിസമ്പന്നർക്കും വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളിൽ മോദിക്ക് യാതൊരു താത്പര്യമില്ലെന്നും രാഹുൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ കർഷകരും വനിതകളും യുവാക്കളും വിദ്യാർഥികളും തൊഴിലാളികളും ചെറുകിട വ്യവസായികളും അടങ്ങുന്ന വലിയൊരു വിഭാഗം നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആശങ്കയും കേൾക്കാൻ മോദിക്ക് യാതൊരു താത്പര്യവുമില്ല – രാഹുൽ വ്യക്തമാക്കി.
ബജറ്റ് ചർച്ചകളുടെ ഭാഗമായി വിവിധ മേഖലകളിലെ വ്യവസായ പ്രമുഖകരുമായി കഴിഞ്ഞ ദിവസംമോദി നടത്തിയ കൂടിക്കാഴ്ചയിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചും നേരത്തെ കോൺഗ്രസ്വിമർശനം ഉന്നയിച്ചിരുന്നു.
ധനമന്ത്രിയുടെ അസാന്നിധ്യത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ എന്നിവരാണ്യോഗത്തിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ പോകുന്നത്.