രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ: വാഗ്ദാനവുമായി ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ, നേതാവിനെ തള്ളി ബിജെപി

Spread the love

 

മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ. രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നാണ് സഞ്ജയ് ഗെയ്ക്‌വാദ് എംഎല്‍എയുടെ ഭീഷണി.

 

വിദേശത്തായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഇന്ത്യയിലെ സംവരണ സമ്പ്രദായം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതാണ്. അടുത്തിടെ നടത്തിയ യുഎസ് സന്ദര്‍ശന വേളയില്‍ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് ഞാന്‍ 11 ലക്ഷം രൂപ പാരിതോഷികം നല്‍കും, ഗെയ്ക്‌വാദ് പറഞ്ഞു.

 

വിവാദപ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. ഗെയ്ക്‌വാദിന്റെ പരാമര്‍ശത്തില്‍ ബിജെപിക്കും അതൃപ്തിയുണ്ടെന്നാണ് സൂചന. ശിവസേന എംഎല്‍എയുടെ പ്രസ്താവനകളെ താന്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ബിജെപി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group