play-sharp-fill
ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ രാഹുല്‍ഗാന്ധിയുടെ പേരിൽ അടനിവേദ്യം; കള്ളക്കേസില്‍ കുടുക്കി അയോഗ്യനാക്കാൻ ശ്രമിക്കുന്ന കേന്ദ്രനടപടിക്കെതിരേ നിയമപോരാട്ടത്തില്‍ അനുഗ്രഹം തേടിയാണ് വഴിപാട്

ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ രാഹുല്‍ഗാന്ധിയുടെ പേരിൽ അടനിവേദ്യം; കള്ളക്കേസില്‍ കുടുക്കി അയോഗ്യനാക്കാൻ ശ്രമിക്കുന്ന കേന്ദ്രനടപടിക്കെതിരേ നിയമപോരാട്ടത്തില്‍ അനുഗ്രഹം തേടിയാണ് വഴിപാട്

സ്വന്തം ലേഖകൻ

ചെറുവള്ളി: രാഹുല്‍ഗാന്ധിയുടെ പേരിൽ ചെറുവള്ളിയമ്മയ്ക്ക് പുഷ്പാഞ്ജലിയും കൊടുംകാളിക്ക് നടകുരുതി വറ വഴിപാടും, ജഡ്ജിയമ്മാവന് അടനിവേദ്യവും. കള്ളക്കേസില്‍ കുടുക്കി അയോഗ്യനാക്കി അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്രനടപടിക്കെതിരേ നിയമപോരാട്ടത്തില്‍ അനുഗ്രഹം തേടി ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട്.


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന്‍ കോവിലിലും പ്രധാന ക്ഷേത്രത്തിലും വഴിപാടുകള്‍ നടത്തിയത് കോണ്‍ഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്‍റ് ബിനേഷ് ചെറുവള്ളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവള്ളിയമ്മയ്ക്ക് പുഷ്പാഞ്ജലിയും കൊടുംകാളിക്ക് നടകുരുതി വറ വഴിപാടും, ജഡ്ജിയമ്മാവന് അടനിവേദ്യവുമാണ് നടത്തിയത്. രാഹുല്‍ഗാന്ധി, മൂലം നാള്‍ എന്ന പേരിലാണ് രസീത് വാങ്ങിയത്. തിരുവല്ല രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ള എന്ന തിരുവിതാംകൂര്‍ ജഡ്ജിയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

തെറ്റായ ഒരു വിധി നടപ്പാക്കിയതിന്‍റെ പേരില്‍ സ്വയം വധശിക്ഷ ഏറ്റുവാങ്ങിയ ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ പ്രശ്‌നവിധിപ്രകാരമാണ് മൂലകുടുംബം സ്ഥിതി ചെയ്യുന്ന നാട്ടിലെ ക്ഷേത്രവളപ്പില്‍ പ്രതിഷ്ഠിച്ചത്. ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവന്‍ എന്ന പേരിലാണ് കുടുംബത്തില്‍ അറിയപ്പെട്ടിരുന്നത്.