play-sharp-fill
ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരും; രാഹുൽ ഗാന്ധി;നിര്‍ണായക പ്രഖ്യാപനം ഭാരത് ജോഡോ യാത്രയ്ക്കിടയിൽ

ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരും; രാഹുൽ ഗാന്ധി;നിര്‍ണായക പ്രഖ്യാപനം ഭാരത് ജോഡോ യാത്രയ്ക്കിടയിൽ

സ്വന്തം ലേഖകൻ

ദില്ലി : കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി.

ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്‍വലിക്കുകയായിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.

പദവി പുനസ്ഥാപിക്കുന്നതിൽ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചതിന് പിന്നാലെ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ തെളിവ് എവിടെയെന്ന് ദിഗ് വിജയ് സിംഗും ചോദിച്ചു. ബിജെപി നേരത്തെ വലിയ പ്രചാരമാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് നല്‍കിയത്.എന്നാല്‍ ഇതിന് തെളിവുണ്ടോയെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.