play-sharp-fill
രാഹുൽ ഈശ്വറിന്റെ മലകയറ്റം തടഞ്ഞു; കോടി ഉത്തരവുമായി വരാൻ പോലീസ് നിർദ്ദേശം

രാഹുൽ ഈശ്വറിന്റെ മലകയറ്റം തടഞ്ഞു; കോടി ഉത്തരവുമായി വരാൻ പോലീസ് നിർദ്ദേശം

സ്വന്തം ലേഖകൻ

നിലയ്ക്കൽ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ പോലീസ് നിലയ്ക്കലിൽ തടഞ്ഞു. കരുതൽ തടങ്കലിലെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സന്നിധാനത്തേക്ക് പോകാൻ നിലയ്ക്കലിൽ എത്തിയ രാഹുലുമായി പൊലീസ് ചർച്ച നടത്തുകയാണ്. അനുമതി ലംഘിച്ച് സന്നിധാനത്ത് പോയാൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ‘ഞങ്ങളാരും പ്രക്ഷോഭകാരികളോ പ്രതിഷേധകാരികളോ അല്ല,. ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്.’ എന്നും രാഹുൽ പറഞ്ഞു.

തന്നെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് റാന്നി കോടതി ഉത്തരവിട്ടെന്നാണ് പറയുന്നത്. കോടതി അങ്ങനെയൊരു ഉത്തരവിട്ടിട്ടില്ല. ജാമ്യമായി 25000 രൂപ കെട്ടിവെക്കണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യത്തിലായിരിക്കുന്ന സാഹചര്യത്തിൽ സമാനമായ രീതിയിലുള്ള മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നതായിരുന്നു മറ്റൊരു നിബന്ധന. ഇതിലെവിടെയും ശബരിമലയിൽ പോകരുതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനവും ഭക്തരുടെ അവകാശ ലംഘനവുമാണ് നടക്കുന്നത്. ഞാൻ പ്രാർത്ഥിക്കാൻ വന്നതാണ്. പ്രാർത്ഥിക്കാൻ വന്ന ഞങ്ങളെ തടയുന്ന സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു. മറ്റു കേസുകളെ ബാധിക്കുമെന്നതിനാൽ പൊലീസ് നിലപാട് അനുസരിക്കുകയാണെന്നും കോടതി പിന്തുണയോടെ ശബരിമലയിലേക്ക് പോകാൻ തിരിച്ചുവരുമെന്നും പറഞ്ഞാണ് രാഹുൽ ഈശ്വർ മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group