play-sharp-fill
രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധർമ സേവാ സംഘം പ്രസിഡന്റ് രാഹുൽ ഈശ്വറിന് ജാമ്യം. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ കൊട്ടാരക്കര സബ്ജയിലിലാണ് ഇപ്പോഴുള്ളത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേർപ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘംചേരുക, ഉദ്യോഗസ്ഥരുടെ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിന്റെ പേരിൽ കേസെടുത്തിരുന്നത്. 7 മണിക്ക് മുമ്പ് ജാമ്യം ലഭിച്ച ഉത്തരവ് കൊട്ടാരക്കര കോടതിയിൽ എത്തിച്ചാൽ രാഹുലിന് ഇന്ന് പുറത്തിറങ്ങാം.