video
play-sharp-fill

മലകയറാനെത്തിയ തരുണീമണികൾക്ക് ഓരോരുത്തർക്കായി പണി കൊടുത്ത് അയ്യപ്പൻ: രഹ്ന ഫാത്തിമയ്ക്ക് പിന്നാലെ കനക ദുർഗയ്ക്കും പണിയോട് പണി: സ്വന്തം മക്കൾ പോലും കനക ദുർഗയെ തള്ളിപ്പറഞ്ഞു: ഒടുവിൽ ഭർത്താവും ഉപേക്ഷിച്ചു ;കനക ദുർഗയ്ക്ക് വിവാഹ മോചനം

മലകയറാനെത്തിയ തരുണീമണികൾക്ക് ഓരോരുത്തർക്കായി പണി കൊടുത്ത് അയ്യപ്പൻ: രഹ്ന ഫാത്തിമയ്ക്ക് പിന്നാലെ കനക ദുർഗയ്ക്കും പണിയോട് പണി: സ്വന്തം മക്കൾ പോലും കനക ദുർഗയെ തള്ളിപ്പറഞ്ഞു: ഒടുവിൽ ഭർത്താവും ഉപേക്ഷിച്ചു ;കനക ദുർഗയ്ക്ക് വിവാഹ മോചനം

Spread the love
  • രഹ്ന കേസിൽ കുടുങ്ങിയതിന് പിന്നാലെ കനക ദുർഗയും പെട്ടു
  • കനക ദുർഗയെ ഇരട്ടക്കുട്ടികൾ പോലും തള്ളിപ്പറഞ്ഞു
  • വിവാഹം മോചിതയായി കനക ദുർഗ
  • വിവാഹ മോചനം നേടിയത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി
  • ഭർത്താവ് പഴയ വീട്ടിൽ കയറിയത് ഗണപതി ഹോമം നടത്തിയ ശേഷം

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുമുട്ടിക്കെട്ടുമെടുത്ത് അരയും തലയും മുറുക്കി മല കയറാനെത്തിയ സംഭവത്തിലെ മിടുക്കികൾക്കെല്ലാം അയ്യപ്പൻ പണി കൊടുത്ത് തുടങ്ങി. മകനെ കൊണ്ട് സ്വന്തം നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമ കേസിൽ കുടുങ്ങിയതിന് പിന്നാലെ തന്നെയാണ് മറ്റൊരു നവോദ്ധാന നായിക കനക ദുർഗയ്ക്ക് പണി കിട്ടിയത്. കനക ദുർഗയെ മക്കൾ പോലും തള്ളിപ്പറഞ്ഞു.

കനകദുര്‍ഗയ്ക്ക് വിവാഹ മോചനം ലഭിച്ചു എന്ന വാർത്തയാണ് രഹ്നയ്ക്ക് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.  പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിയാണ് വിവാഹ മോചനം. ഇതോടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരായ കേസുകള്‍ എല്ലാം കനകദുര്‍ഗ പിന്‍വലിച്ചു. ഇതോടെ കൃഷ്ണനുണ്ണിക്കും കുടുംബത്തിനും സ്വന്തം വീട് തിരിച്ചു കിട്ടുകയും ചെയ്തു. കനകദുര്‍ഗ വീട്ടിന്മേലുള്ള അവകാശം ഉപേക്ഷിച്ചതോടെ ഗണപതി ഹോമം നടത്തി കൃഷ്ണനുണ്ണിയും അമ്മയും പഴയ വീട്ടില്‍ വീണ്ടും താമസം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹമോചനത്തിന് പതിനഞ്ച് ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുര്‍ഗയുടെ ആവശ്യം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ കോടതി കനകദുര്‍ഗയെ അനുവദിച്ചിരുന്നു. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഭര്‍തൃ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ തല്ലിയെന്നും പരാതിയുണ്ടായിരുന്നു.

ഇതിനൊപ്പം തിരിച്ചു. ഇത്തരം കേസുകളെല്ലാം രാജിയാക്കാനും വിവാഹ മോചനം അനുവദിക്കാനുമാണ് പതിനഞ്ച് ലക്ഷം ചോദിച്ചത്. എന്നാല്‍ അത് നല്‍കാനാകില്ലെന്ന് കൃഷ്ണനുണ്ണി നിലപാട് എടുത്തു. ഇതോടെ പത്ത് ലക്ഷമെന്ന ഒത്തുതീര്‍പ്പ് തുക ആവശ്യപ്പെട്ടു. ഇത് കൃഷ്ണനുണ്ണി അംഗീകരിച്ചു. ഇതോടെ വിവാഹ മോചനം സാധ്യമായി. കനകദുര്‍ഗ വീടൊഴിയുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഹിന്ദു ആചാര പ്രകാരം ഗണപതി ഹോമം നടത്തി കൃഷ്ണനുണ്ണിയും അമ്മയും വീണ്ടും വീട്ടിലെത്തുന്നത്. കനകദുര്‍ഗ വീട്ടിലെത്തിയപ്പോള്‍ തന്നെ ഇരുവരും സ്വന്തം വീട്ടില്‍ നിന്ന് മാറിയിരുന്നു. ഇതിന് ശേഷമാണ് വിവാഹ മോചന നീക്കം സജീവമാക്കിയത്. നഷ്ടപരിഹാരം അനിവാര്യമാണെന്ന് കനകദുര്‍ഗ വാദിക്കുകയും ചെയ്തു. വിവാഹ മോചന ശേഷം പെരിന്തല്‍മണ്ണയില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങി കനക ദുര്‍ഗ അങ്ങോട്ട് മാറി. രണ്ട് പൊലീസ് ഗണ്‍മാന്മാരും സുരക്ഷയ്ക്കായി കനകദുര്‍ഗയ്‌ക്കൊപ്പമുണ്ട്. അങ്ങനെ കുടുംബത്തില്‍ നിന്ന് മാറി സ്വന്തമായി ജീവിതം മുമ്പോട്ട് കൊണ്ടു പോവുകയാണ് ശബരിമല ദര്‍ശനത്തിലൂടെ വിവാദമുണ്ടാക്കിയ കനകദുര്‍ഗ.

അയ്യപ്പനെ ദര്‍ശനം നടത്തിയ യുവതി പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കായിരുന്നു ഏറെ നാള്‍ താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഭര്‍ത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുര്‍ഗയുമായുള്ള ബന്ധം വേര്‍പെടുത്താനാണ് കൃഷ്ണനുണ്ണി വിവാഹ മോചന ഹര്‍ജി കൊടുത്തത്.

ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യം കൃഷ്ണനുണ്ണിക്ക് മുന്നിലുണ്ടായിരുന്നു. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ചോദ്യം സജീവമായി. അതിന് ശേഷമാണ് ഇരു കൂട്ടരും സമ്മതിച്ചുള്ള വിവാഹ മോചനമെന്ന ആശയം എത്തിയത്. ഇതിനോട് കനക ദുര്‍ഗയും യോജിച്ചു.

നേരത്തെ കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു.

പിന്നീടു ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുര്‍ഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച്‌ ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടുകയും ചെയ്തു. ഫലത്തില്‍ കൃഷ്ണനുണ്ണിക്കും അമ്മയ്ക്കും സ്വന്തം വീട് നഷ്ടമായി. ഇതാണ് വിവാഹ മോചനത്തിലൂടെ കൃഷ്ണനുണ്ണി തിരിച്ചു പിടിക്കുന്നത്.

ശബരിമല ദര്‍ശനത്തോടെ സ്വന്തം കുടുംബവും കനകദുര്‍ഗയെ അകറ്റി നിര്‍ത്തിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ മാനസിക രോഗിയാണെന്ന് സഹോദരന്‍ ഭരത് ഭൂഷന്‍ പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണയിലെ ഫ്‌ളാറ്റില്‍ ഏകാന്തവാസത്തിലേക്ക് കനകദുര്‍ഗ മാറുന്നത്.

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശികളാണ് കനകദുര്‍ഗയുടെ മാതാപിതാക്കള്‍. പെരിന്തല്‍മണ്ണ സപ്ലൈ കോ യിലെ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്തിരുന്ന യുവതിക്ക് നിലവില്‍ ഭീഷണി ഉള്ളതിനാല്‍ പൊലീസ് സംരക്ഷണത്തില്‍ അങ്ങാടിപ്പുറം എഫ്‌സിഐ. ഗോഡൗണില്‍ ജോലി ചെയ്യുന്നത്.