play-sharp-fill
സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം; മലയാളികളടക്കം ആയിരക്കണക്കിനു പേർ ദുരിതത്തിലായി ; റഹ്മാൻ സംഗീതനിശയെക്കുറിച്ച് ഉന്നതല അന്വേഷണം

സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം; മലയാളികളടക്കം ആയിരക്കണക്കിനു പേർ ദുരിതത്തിലായി ; റഹ്മാൻ സംഗീതനിശയെക്കുറിച്ച് ഉന്നതല അന്വേഷണം

ചെന്നൈ : സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടത്തിയ എ.ആർ.റഹ്മാൻ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം തുടങ്ങി.

തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെപ്പേർ കുഴ‍ഞ്ഞു വീഴുകയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തതോടെയാണ് സർക്കാർ നടപടി. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. ഷോ ആസ്വദിക്കാനെത്തിയ മലയാളികളടക്കം ആയിരക്കണക്കിനു പേർ സംഘാടനത്തിലെ പോരായ്മകൾ മൂലം ദുരിതത്തിലായി.


20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റർ അകലെ പലർക്കും വാഹനം പാർക്ക് ചെയ്യേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാധകരുടെ സ്നേഹത്തിനു നന്ദി അറിയിച്ച റഹ്മാൻ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായി പറഞ്ഞു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും വാക്ക് നൽകി.