video
play-sharp-fill
ആത്മകഥയുമായി രഹ്ന ഫാത്തിമ; സാന്നിധ്യം, സമരം, ശരീരം’ കവർ പുറത്ത്;  ഞാനൊരു സാധാരണക്കാരിയാണ്, പുസ്തകം പുറത്തു വരുന്നതോടെ ജനങ്ങള്‍ക്ക് തന്നെക്കുറിച്ചുള്ള ധാരണയിൽ മാറ്റമുണ്ടാകുമെന്ന് രഹ്ന

ആത്മകഥയുമായി രഹ്ന ഫാത്തിമ; സാന്നിധ്യം, സമരം, ശരീരം’ കവർ പുറത്ത്; ഞാനൊരു സാധാരണക്കാരിയാണ്, പുസ്തകം പുറത്തു വരുന്നതോടെ ജനങ്ങള്‍ക്ക് തന്നെക്കുറിച്ചുള്ള ധാരണയിൽ മാറ്റമുണ്ടാകുമെന്ന് രഹ്ന

സ്വന്തം ലേഖകൻ

കൊച്ചി : കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു നടത്തിയ ശ്രമത്തിലൂടെ ദേശീയ ശ്രദ്ധയിലേയ്ക്ക് ഉയര്‍ന്ന ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ തന‍റെ ആത്മകഥയുമായി രംഗത്ത്. ‘രഹ്ന ഫാത്തിമ: സാന്നിധ്യം, സമരം, ശരീരം’ എന്ന പേരിലുള്ള പുസ്തകം ഏപ്രിലിലാണ് പുറത്തിറങ്ങുക. ആക്ടിവിസ്റ്റെന്ന രീതിയിൽ നടത്തിയ പ്രവര്‍ത്തനങ്ങളും നേരിട്ട വെല്ലുവിളികളുമാണ് 35കാരിയായ രഹ്ന ഫാത്തിമ ആത്മകഥയിൽ തുറന്നെഴുതുന്നത്. ഗൂസ്ബറി പബ്ലിക്കേഷൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ സോഷ്യൽ മീഡിയയിലൂടെ രഹന ഫാത്തിമ പങ്കുവച്ചു.

പുസ്തകം പുറത്തു വരുന്നതോടെ ജനങ്ങള്‍ക്ക് തന്നെക്കുറിച്ചുള്ള ധാരണയിൽ മാറ്റമുണ്ടാകുമെന്നാണ് രഹ്ന ഫാത്തിമ പ്രതീക്ഷിക്കുന്നത്. “പല തെറ്റിദ്ധാരണകളിലൂടെയുമാണ് ജനങ്ങൾക്ക് എന്നെപ്പറ്റി അറിയാവുന്നത്. എന്നെ രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റാക്കിയ സാഹചര്യങ്ങളെപ്പറ്റി ആത്മകഥയിലൂടെ മനസ്സിലാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” എന്ന് രഹ്ന ഫാത്തിമ ഒരിക്കൽ പസ്തകത്തെക്കുറിച്ച് പറഞ്ഞിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹനയുടെ വാക്കുകൾ ഇങ്ങനെ,

ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞതുകൊണ്ടാണ് എന്നെ എല്ലാവരും ഒരു അരികിലേക്ക് മാറ്റി നിർത്തിയത്. ശരീരത്തിന്റെ രാഷ്ട്രീയം പറയേണ്ടതില്ല എന്ന് പറഞ്ഞു പഠിപ്പിക്കുവാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് എന്റെ ശരികൾ വിളിച്ചു പറയേണ്ടതുണ്ടായിരുന്നു. ആളുകളും സദാചാരവാദികളും മാധ്യമങ്ങളും സൃഷ്ടിച്ച ഒട്ടനവധി കള്ളക്കഥകൾ കേരളീയ സമൂഹത്തിൽ ഉണ്ട്. രഹന ഫാത്തിമ എന്ന ഞാൻ എന്റെ യഥാർത്ഥ ജീവിതം എന്താണ് എന്ന് അറിയിക്കുവാനുള്ള ഒരുപാധി എന്ന നിലയിലാണ് ആത്മകഥയെ ഞാൻ കാണുന്നത് .

കൊച്ചിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലായിരുന്നു രഹ്ന ഫാത്തിമ ജനിച്ചത്. ആൺകുട്ടികൾക്ക് മാത്രം ലഭിച്ചിരുന്ന അവസരങ്ങളെ ചെറുപ്പത്തിൽ തന്നെ താൻ ചോദ്യം ചെയ്തിരുന്നുവെന്ന് രഹ്ന ഫാത്തിമ പറയുന്നു. എന്നാൽ മദ്രസയിൽ നിന്ന് ഇതിനു ലഭിച്ച പ്രതികരണം മോശമായിരുന്നു. എന്നാൽ പതിനഞ്ചാം വയസിൽ പിതാവ് മരിച്ചതോടെ അമ്മയും രഹ്നയും ഇളയ സഹോദരയിയും ഒറ്റപ്പെട്ടു. ഇതോടെ സഹായിക്കാനെന്ന വ്യാജേന കുടുംബത്തിൽ മറ്റുള്ളവർ നടത്തുന്ന കടന്നുകയറ്റം കൂടുതലായി നേരിടേണ്ടി വന്നെന്നും രഹ്ന ഫാത്തിമ പറയുന്നു.