മനുഷ്യനോ പട്ടിക്കോ വില…..! രോഗം ബാധിച്ച താറാവുകളേയും കോഴികളേയും പന്നികളേയും കൊന്നൊടുക്കുന്നു; മനുഷ്യജീവന് ഭീഷണിയാകുന്ന പേവിഷ ബാധിച്ച നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ എന്തിന് മടിക്കുന്നു….?
സ്വന്തം ലേഖിക
കോട്ടയം: മനുഷ്യനോ പട്ടിക്കോ ഏതിനാണു പ്രഥമ സ്ഥാനം നല്കുകയെന്നു സർക്കാർ വെളിപ്പെടുത്തണമെന്ന ചർച്ചയാണ് ഇപ്പോൾ ഉയരുന്നത്.
രോഗം ബാധിച്ച താറാവുകളെയും പന്നികളെയും സര്‍ക്കാര്‍ തന്നെ കൊന്നൊടുക്കുന്നു. മുയല്, പോത്ത്, ആട്, കോഴി തുടങ്ങിയ മൃഗങ്ങളെയും പക്ഷികളെയും എല്ലാം കൊല്ലാം. പേവിഷ ബാധിച്ച നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്നുള്ള കാടന്‍ നിയമം തിരുത്തപ്പെടണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ധാരാളം നിയമങ്ങളും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കാറുണ്ടെങ്കിലും പേപ്പട്ടി ശല്യത്തില്‍നിന്നു സുരക്ഷയ്ക്കായി സര്‍ക്കാരോ ബാലാവകാശകമ്മീഷനോ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
പേപ്പട്ടിശല്യം നിമിത്തം വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാനും മടങ്ങി വരുവാനും ഗ്രൗണ്ടില്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കാത്ത ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബാലാവകാശ കമ്മീഷനും അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.