കാത്തിരിപ്പിന് വിരാമം! പ്രഭാസ് നായകനാകുന്ന ‘ദ രാജാ സാബ്’, ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍; ചിത്രം ഡിസംബർ 5 ന് തിയേറ്ററിലെത്തും; ജൂണ്‍ 16 ന് ടീസർ പുറത്തിറങ്ങും

Spread the love

ചെന്നൈ: പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രഭാസ് നായകനാകുന്ന ‘ദ രാജാ സാബി’ന്‍റെ റിലീസ് തീയതി അണിയറപ്രവർത്തകര്‍ പുറത്തു വിട്ടു.

video
play-sharp-fill

2025 ഡിസംബർ 5 ന് ലോക വ്യാപകമായി ചിത്രം തിയേറ്റർ റിലീസ് ചെയ്യും. ടീസർ ജൂണ്‍ 16 ന് പുറത്തിറങ്ങും. ഒരു റിബല്‍ മാസ് ഫെസ്‌റ്റിവലിന് പ്രേക്ഷകർക്ക് ഡിസംബർ അഞ്ചിന് സാക്ഷ്യം വഹിക്കാൻ ആകുമെന്ന് സംവിധായകൻ ഉറപ്പുനല്‍കുന്നു.

ക്രിസ്‌മസ് ഫെസ്‌റ്റിവല്‍ സീസണ്‍ മുൻനിർത്തി പുറത്തിറങ്ങുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഒരു ചേഞ്ചർ ആകും എന്ന് തന്നെയാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേറിട്ട സ്‌റ്റൈലിലും സ്വാഗിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയുമായാണ് പ്രഭാസ് രാജാ സാബില്‍ പ്രത്യക്ഷപ്പെടുക. പ്രേക്ഷകരെ രസിപ്പിക്കുന്ന അമാനുഷികതയും മിത്തുകളും സന്നിവേശിപ്പിച്ചുകൊണ്ടാണ് ചിത്രം കഥ പറയുന്നത്. ”

‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഒരല്പം ത്രില്ലറും ഹൊററും കുറച്ച്‌ പ്രണയവും രാജാ സാബിനെ പ്രേക്ഷകപ്രിയമാക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

പൊങ്കല്‍ സമയത്ത് റിലീസ് ചെയ്‌ത രാജാസാബിൻ്റെ സ്പെഷല്‍ പോസ്റ്റർ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ രാജാസാബ് മോഷൻ പോസ്റ്ററും ശ്രദ്ധേയമായി.

ഫാമിലി എൻ്റർടെയ്‌നറായെത്തിയ പ്രതി റോജു പാണ്ഡഗെ, റൊമാൻ്റിക് കോമഡി ചിത്രമായ മഹാനുഭാവുഡു എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്’.