ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് ; അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം

Spread the love

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ചോദ്യപേപ്പര്‍ നിര്‍മ്മാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിര്‍വഹിക്കപ്പെടുന്നത്. ഇതില്‍ ഏതു ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായത് എന്ന് കണ്ടെത്തും.

അക്ഷരത്തെറ്റുകള്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കില്‍ മൂല്യനിര്‍ണയ സമയത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ചോദ്യപേപ്പറുകളിലെ മലയാള തര്‍ജ്ജമയിലെ വ്യാപകമായ അക്ഷരത്തെറ്റുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group