
തേർഡ് ഐ ബ്യൂറോ
കോട്ടയം: കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടി നാട് മുഴുവൻ കറങ്ങി നടന്ന ദമ്പതികൾ താമസിച്ചിരുന്നത് പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ. വിദേശത്തു നിന്നും എത്തിയവർക്കു താമസിക്കുന്നതിനു പണം നൽകി ഏർപ്പെടുത്തിയിരുന്ന പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. ഈ ക്വാറന്റൈൻ കേന്ദ്രത്തിൽ ദമ്പതിമാരെ പോലെ താമസിച്ചിരുന്നത് കൂടാതെയാണ് പുറത്തിറങ്ങി കറങ്ങിയതും പിടിയിലായതും.
ഒരാഴ്ചയിലേറെയായി കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. നെടുമ്പാശേരിയിൽ നിന്നും കാറിലാണ് ഇരുവരും കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയയത്. തുടർന്നു, ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നതിനിടെ തന്നെ പുറത്തിറങ്ങി കറങ്ങി നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ആരോഗ്യ പ്രവർത്തകർ ഇവിടെ ഫ്ളാറ്റിൽ എത്തി. എന്നാൽ, ഫ്ളാറ്റിൽ ഇവരെ കണ്ടില്ല. തുടർന്നു, ആരോഗ്യ പ്രവർത്തകർ ഇരുവരെയും ഫോണിൽ വിളിച്ചു. എന്നാൽ, നഴ്സായ യുവതി ആരോഗ്യ പ്രവർത്തകരുടെ നേരെ തട്ടിക്കയറുകയായിരുന്നു. തുടർന്നു, ആരോഗ്യ പ്രവർത്തകർ പല തവണ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് ഇവർ ഫ്ളാറ്റിലേയ്ക്കു തിരികെ എത്താൻ തയ്യാറായത്.
എന്നാൽ, ഫ്ളാറ്റിൽ തിരികെ എത്തിയ ഇവരെ നാട്ടുകാർ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തന്നെ തടയുകയായിരുന്നു. തുടർന്നു പൊലീസിനെയും തഹസീൽദാർ അടക്കമുള്ളവരെയും വിളിച്ചു വരുത്തി. തുടർന്നു, ആരോഗ്യ പ്രവർത്തകർ തന്നെ ഇവരെ വീണ്ടും ക്വാറന്റൈനിലേയ്ക്കു മാറ്റാൻ നിർദേശിച്ചു. എന്നാൽ, നാട്ടുകാർ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇരുവരെയും പേരൂരിലെ ഫ്ളാറ്റിലേയ്ക്കു മാറ്റിയത്. ഇവിടെയും ദമ്പതിമാരെ പോലെ തന്നെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.
ഇരുവരും ക്വാറന്റൈൻ ചട്ടം ലംഘിച്ചതിനു പൊലീസ് കേസ് എടുത്തിരുന്നു. തുടർന്നു, ഇതു സംബന്ധിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ ഭാര്യ ഇടുക്കിയിൽ നിന്നും എത്തിയത്. ഇതോടെയാണ് കഥയ്ക്കു പിന്നിലെ ട്വിസ്റ്റ് പുറത്തായത്. യുവതിയെ അവിവാഹിതനാണ് എന്നു പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.
ഇങ്ങനെയെങ്കിൽ യുവതിയെ പീഡിപ്പിച്ചതിനും, ഭാര്യയെ കബളിപ്പിച്ചതിനും അടക്കം യുവാവിനെതിരെ പൊലീസ് കേസെടുത്തേയ്ക്കും. ഈ സാഹചര്യത്തിൽ യുവാവ് അകത്താകുമെന്നാണ് ഏതാണ്ട് ലഭിക്കുന്ന സൂചന.