തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: പി.ടി ഉഷ റോഡിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിഭ്രാന്തിയിൽ നാടും നഗരവും. പി.ടി ഉഷറോഡിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കഴിഞ്ഞ ദിവസം ഈ ഫ്‌ളാറ്റിൽ തന്നെ തൂങ്ങി മരിച്ചത്.
ഇയാൾ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ചതിനു പിന്നാലെ നടത്തിയ പരിശോധയിൽ ഇയാൾക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രദേശവാസികളും നാട്ടുകാരും ഭീതിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചയാൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ പോകേണ്ട 93 പേരുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. മൃതദേഹം കാണാൻ എത്തിയവരും ഇദ്ദേഹവുമായി ഇടപഴകിയ ഫ്‌ളാറ്റിലെ താമസക്കാരും പട്ടികയിൽ ഉൾപ്പെടും. ഇൻക്വസ്റ്റ് നടത്തിയ വെള്ളയിൽ പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ഏഴ് പൊലീസുകാർ ക്വാറന്റൈനിൽ പോയിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക ഇതോടെ 22 ആയി. എന്നാൽ, സംസ്ഥാനത്ത് ഇപ്പോൾ രോഗികളുടെ എണ്ണവും മരണ സംഖ്യയും അനുദിനം വർദ്ധിക്കുന്നതിനിടെയാണ് ഇറവിടം പോലും അറിയാതെ ഒരാൾ കൊവിഡ് ബാധിച്ച ശേഷം തൂങ്ങി മരിച്ചിരിക്കുന്നത്.