ഖത്തറിൽ വാഹനാപകടം;കൊല്ലം സ്വദേശികളായ ദമ്പതികളുൾപ്പെടെ അഞ്ച് പേർ മരിച്ചു.; മൂന്നുവയസുകാരൻ ​ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ മൂന്നുപേരുൾപ്പെടെ അഞ്ച് പേർ മരിച്ചു. രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്.

ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദോഹയിൽ നിന്നും 70 കിലോമീറ്റർ അകലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരുവാഹനം ഇടിച്ചു. നിയന്ത്രണം വിട്ട് വാഹനം പാലത്തിൽനിന്ന് താഴെ വീണാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നുവയസുകാരനൊഴികെയുള്ള അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

റോഷിന്റെയും ആൻസിയുടേയും മകൻ ഏദൻ ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിന് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹം അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്.