
സ്വന്തം ലേഖിക
ദോഹ: ലോക കിരീടം ചൂടി മടങ്ങിയ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ ആദരിച്ച് ഖത്തര്‍.
ലോകകപ്പിനായി എത്തിയപ്പോള്‍ മെസി താമസിച്ച മുറി ഖത്തര്‍ മ്യൂസിയമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖത്തറിലെത്തിയ അര്‍ജന്റൈന്‍ ടീം ആഡംബര ഹോട്ടലിലെ താമസ സൗകര്യം വേണ്ടെന്ന് വെച്ചിരുന്നു. പകരം സര്‍വകലാശാല ഹാളുകളിലൊന്നിലാണ് അര്‍ജന്റൈന്‍ കളിക്കാര്‍ താമസിച്ചത്.
ബീഫ് ബാര്‍ബിക്യു ഉണ്ടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് കൂടി വേണ്ടിയാണ് സര്‍വകലാശാലയില്‍ തങ്ങാന്‍ അര്‍ജന്റൈന്‍ ടീം തീരുമാനിച്ചത്. 2,000 പൗണ്ട് ബീഫ് ആണ് അര്‍ജന്റീന കളിക്കാര്‍ക്കായി ഖത്തറിലേക്ക് കൊണ്ടുവന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി ഷെഫും അര്‍ജന്റൈന്‍ സംഘത്തിനൊപ്പമുണ്ടായി.
ഈ സര്‍വകലാശാലയില്‍ മെസി താമസിച്ച മുറിയാണ് മ്യൂസിയമാക്കുന്നത്. എന്നാല്‍ മ്യൂസിയത്തിനുള്ളിലെ പ്രത്യേകതകള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.