
കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പ് ; വനപാലകരെ വിവരം അറിയിച്ച് പ്രദേശവാസികൾ
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി ചാക്കിക്കാവ് പുറായിൽ പഞ്ചായത്ത് കുളത്തിനു താഴെ തോടിനരികിലാണ് സംഭവം.
ഇന്ന് രാവിലെയാണ് പെരുമ്പാമ്പിനെ കുറുക്കനെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻ തന്നെ താമരശേരിയിലെ വനപാലകരെ വിവരം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, ഇവർ വന്ന് പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി. ഉൾക്കാട്ടിൽ പാമ്പിനെ തുറന്ന് വിടുവാനാണ് തീരുമാനമെന്ന് വനപാലകർ അറിയിച്ചു.
Third Eye News Live
0