video
play-sharp-fill

റാന്നിയില്‍ പെരുമ്പാമ്പിന്റെ ഇറച്ചിയും മുപ്പത് ലിറ്റര്‍ കോടയുമായി സഹോദരന്മാര്‍ പിടിയില്‍; പെരുമ്പാമ്പിന്റെ തല, തൊലി, ഉള്‍പ്പെടെയുള്ള ബാക്കിഭാഗങ്ങള്‍ കുഴിച്ചിട്ട നിലയില്‍; വാറ്റുപകരണങ്ങള്‍ കണ്ടെത്തിയത് വീട്ടില്‍ നിന്ന്; പ്രതികളെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു

Spread the love

സ്വന്തം ലേഖകന്‍

റാന്നി: പെരുമ്പാമ്പിന്റെ ഇറച്ചിയും മുപ്പത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പൊലീസ് പിടികൂടി. വെച്ചൂച്ചിറ അരയാഞ്ഞിലിമണ്‍, പെരിങ്ങാവ് മലയില്‍ കടമ്പനാട്ടു വീട്ടില്‍ ദാമോദരന്റെ മകന്‍ പ്രസന്നന്‍ (56), ഇയാളുടെ സഹോദരന്‍ പ്രദീപ് -(45) എന്നിവരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്.

പിടിച്ചെടുത്ത പെരുമ്പാമ്പിന്റെ ഇറച്ചിയും തല, തൊലി, ഉള്‍പ്പെടെയുള്ള ബാക്കിഭാഗങ്ങള്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവ കണമല വനപാലകര്‍ക്ക് കൈമാറിയിരിക്കുകയാണ്. പ്രസന്നനും പ്രദീപും താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഇറച്ചിയും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബ്കാരി ആക്ട് 55 പ്രകാരം വെച്ചൂച്ചിറ പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തു. ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങി.

വെച്ചൂച്ചിറ സി.ഐ ശ്രീകുമാരന്‍നായര്‍, എസ്.ഐ വിമല്‍, എ.എസ്.ഐമാരായ അനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, പൊലീസുകാരായ സുമില്‍, ശ്രീജിത്ത്, ജോസണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags :