റോഡ് നിർമാണ്ണതിലെ അശാസ്ത്രീയത പരിഹരിക്കണം: അഡ്വ പ്രിൻസ് ലൂക്കോസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ: അശാസ്ത്രീയമായ റോഡ് നിർമാണത്തിലൂടെ അതിരമ്പുഴ ഉപ്പുപുര റോഡിൽ രൂപപ്പെട്ട വെള്ളകെട്ട് യാത്രാകാർക് അപകട ഭീഷണി ഉയർത്തുകയാണ് ഇത് അടിയന്തിരമായി പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കേരളാ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ പി.ഡബ്ലയു.

ഡി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരള കോൺഗ്രസ് ഉന്നത അധികാര സമതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ് പ്രതിഷേധ ധർണ്ണ ഉദ്ഘടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ മണ്ഡലം പ്രസിഡൻ്റ് തോമസ് പുതുശേരി അധ്യക്ഷത വഹിച്ചു, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പി.സി പയിലോ, അഡ്വ. ജെയ്സൺ ഒഴുകയിൽ അഡ്വ. മൈക്കൽ ജയിംസ്, അൻസ് വർഗ്ഗീസ് ,ആലീസ് ജോസഫ് , സാബു പീടിയേക്കൽ ,ജോഷി തെക്കേപുറം, ജിപ്‌സൺ ജോയ്, കൂര്യൻ വട്ടമല എന്നിവർ പ്രസംഗിച്ചു.