play-sharp-fill
ഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ കോട്ടയം കറുകച്ചാൽ പോലീസ് കേസെടുത്തു: ചുമത്തിയത് ജാമ്യം കിട്ടുന്ന നിസാര വകുപ്പുകൾ: അൻവറിനെതിരേ സർക്കാർ തുടങ്ങിയ ആദ്യ നടപടി

ഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ കോട്ടയം കറുകച്ചാൽ പോലീസ് കേസെടുത്തു: ചുമത്തിയത് ജാമ്യം കിട്ടുന്ന നിസാര വകുപ്പുകൾ: അൻവറിനെതിരേ സർക്കാർ തുടങ്ങിയ ആദ്യ നടപടി

കോട്ടയം: ഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ പോലീസ് കേമ്പെടുത്തു. കേസെടുത്ത കറുകച്ചാല്‍ പോലീസ് ആണ് കേസെടുത്തത്. ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാരവകുപ്പുകള്‍. ഭാരതീയ ന്യാസ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്.

എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെങ്കിലും വകുപ്പ് ചെറുതായി. അതുകൊണ്ട് ഈ കേസില്‍ അന്‍വറിന് ഭയപ്പെടേണ്ട സാഹചര്യമില്ല. അറസ്റ്റു ചെയ്താലും ഉടന്‍ ജാമ്യം കിട്ടും.


അന്‍വറിനെതിരെ പിണറായി സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ തുടങ്ങിയെന്നതിന്റെ സൂചനയാണ് ഈ ആദ്യ കേസ്. വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നത് അടക്കമുള്ള പരാതികള്‍ അന്‍വറിനെതിരെ താമസിയാതെ പോലീസിന് കിട്ടുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28നാണ് അന്‍വറിനെതിരെ പോലീസിന് പരാതി കിട്ടിയത്. തോമസ് കെ പീലിയാനിക്കലാണ് പരാതിക്കാരന്‍. ഉടന്‍ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ടിവിയില്‍ കണ്ട വീഡിയോ ആണ് ഇതിന് ആധാരം.

പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടേയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമ വിരുദ്ധമായി കടന്നു കറി ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തു.

അവ ദൃശ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഇത് ജനങ്ങളില്‍ പകയും ഭീതിയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. മനപ്പൂര്‍വ്വം പ്രകോപനപരമായി കലാപം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാമെന്നും പരാതിയിലുണ്ട്. ഇതു പ്രകാരമാണ് നിലമ്പൂര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്.

തോമസ് പീലിയാനിക്കല്‍ കറുകച്ചാല്‍ സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് എഫ് ഐ ആര്‍ ഇട്ടത്. ഈ സാഹചര്യത്തില്‍ അന്‍വറിനെ പോലീസിന് അറസ്റ്റു ചെയ്യാം.

വിവരങ്ങള്‍ തിരക്കിയ ശേഷം ജാമ്യമുള്ള വകുപ്പായതു കൊണ്ട് വിട്ടയയ്ക്കുകയും ചെയ്യാം. എന്നാല്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ കുറ്റസമ്മതം നടത്തും വിധം പത്ര സമ്മേളനത്തില്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താമായിരുന്നു. എന്നാല്‍ പുറത്തു വന്ന എഫ് ഐ ആറില്‍ നിസ്സാര വകുപ്പ് മാത്രമാണുള്ളത്.