
പ്രതീക്ഷ തെറ്റിക്കാതെ സിന്ധു സെമി ഫൈനലിലേക്ക്; ഒളിമ്പിക്‌സ് മെഡൽ ഒരു ജയം അകലെ
സ്വന്തം ലേഖകൻ
ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം പി.വി.സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു.
നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമിയിൽ ഇടം നേടിയത്. സ്‌കോർ:21-13, 22-20.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരം 56 മിനിട്ട് നീണ്ടു നിന്നു. എതിരാളിയുടെ ബലഹീനതകൾ കൃത്യമായി മനസ്സിലാക്കിയ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ യമാഗുച്ചി തിരിച്ചടിക്കാൻ തുടങ്ങി.
ഒരു ഘട്ടത്തിൽ മാച്ച് പോയന്റിന് സെർവ് ചെയ്ത യമാഗുച്ചിയെ പിന്നിൽ നിന്നും തിരിച്ചടിച്ച് സിന്ധു വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് രണ്ടാം ഗെയിം താരം 22-20 ന് സ്വന്തമാക്കിയത്.
ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം തുടർച്ചയായ രണ്ട് ഒളിമ്പിക്‌സ് ബാഡ്മിന്റൺ മത്സരത്തിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്.
റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള യമാഗുച്ചിയ്‌ക്കെതിരേ തകർപ്പൻ പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്.