എസ്പിക്കെതിരെ പി വി അൻവറിന്റെ പ്രതിഷേധം: സിപിഎമ്മിൽ കടുത്ത അതൃപ്തി, അൻവറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി ജില്ലാ സെക്രട്ടറി

Spread the love

 

മലപ്പുറം: എസ്പി എസ് ശശിധരനെതിരായ പി വി അൻവർ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സിപിഎമ്മിൽ അതൃപ്തി. എംഎല്‍എയെ സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി.

video
play-sharp-fill

 

എസ്പിയുടെ വസതിക്ക് മുൻപില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പി വി അൻവർ എംഎല്‍എയുടെ നടപടി സിപിഎമ്മില്‍ കടുത്ത അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തില്‍ ആക്കുകയാണ് അൻവർ എന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പോലീസ് സ്റ്റേഷൻ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പൊലീസ് സ്റ്റേഷന് നാല് വര്‍ഷം മുമ്ബ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്‍റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാൻ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‍പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്.