പി.വി അൻവർ എംഎൽഎയുടെ പാർക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചെന്ന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പി.വി അൻവർ എംഎൽഎയുടെ പാർക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചെന്ന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി ;പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടെ തിരക്കിട്ട് പാർക്കിനു ലൈസൻസ് നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കോടതിയെ പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ, ലൈസൻസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല.ആവശ്യമായ അനുബന്ധ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയlച്ചത്.

കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ലൈസൻസില്ലാതെ എങ്ങനെ പാർക്ക് പ്രവർപ്പിച്ചിച്ചുവെന്ന കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പി വി ആർ നാച്വറോ പാർക്ക് ഭാഗീകമായി തുറക്കാൻ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നൽകിയത്. പി വി അൻവർ എം എൽ എ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.