കുമ്മനം പുഴയോരം ഫെസ്റ്റ് 2024; സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് പുഴയോരം ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ നാസർ ചാത്തൻകോട്ടുമാലി നിർവഹിക്കും

Spread the love

കുമ്മനം: കുമ്മനം പുഴയോരം ഫെസ്റ്റ് 2024- മായി ബന്ധപ്പെട്ട സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 30ന് കുമ്മനം കുളപ്പുര കവലയിൽ ഉള്ള കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റി ഓഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്.

കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റി ഗ്ലോബൽ കോർഡിനേറ്ററും, പെരാട്ടുതറയിൽ ആർക്കേഡ് ഉടമയുമായ നിഷാദ് പെരാട്ടുതറയുടെ പിതാവ് ഹാജി ഹസൻകുട്ടി അവറുകൾക്ക് നൽകിക്കൊണ്ട് കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റി 2024 ചെയർമാൻ നാസർ ചാത്തൻകോട്ടുമാലി ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്