video
play-sharp-fill

അമിത വൃത്തി ജീവനെടുത്തു : കറൻസി നോട്ടുകൾ കഴുകി മാത്രം ഉപയോഗിക്കുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

അമിത വൃത്തി ജീവനെടുത്തു : കറൻസി നോട്ടുകൾ കഴുകി മാത്രം ഉപയോഗിക്കുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ

മൈസൂർ: ഭാര്യയുടെ അമിത വൃത്തിയിൽ സഹികെട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കർണാടകയിലെ മൈസൂരിലാണ് ഭാര്യയുടെ അമിത വൃത്തിയെ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ് സംഭവം. നാൽപ്പതുകാരനായ ശാന്തമൂർത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

കറൻസി നോട്ടുകൾ കഴുകിയാണ് പുട്ടമണി ഉപയോഗിച്ചിരുന്നത്. കൂടാതെ ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെ ദിവസവും നിരവധി തവണ പുട്ടമണി കുളിപ്പിക്കുമായിരുന്നെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഇതുമൂലം കുട്ടികൾക്ക് രോഗങ്ങളും പതിവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാൽ മറ്റൊരാൾ സ്പർശിച്ചാൽ പോലും കുളിച്ച ശേഷം മാത്രമേ ഭർത്താവിനെ പുട്ടമണി വീട്ടിൽ കയറ്റിയിരുന്നുള്ളൂ.യുവതിയെ കൊലപ്പെടുത്തിയ ദിവസം ഫാമിൽവെച്ച് പുട്ടമണിയും ശാന്തമൂർത്തിയും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിനിടെ
വാളുപയോഗിച്ച് ശാന്തമൂർത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ ശാന്തമൂർത്തി മുറിയിലെ സീലിങ്ങിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു