play-sharp-fill
മുഖ്യമന്ത്രി പറഞ്ഞു; മന്ത്രി എ.കെ ശശീന്ദ്രനും, വി.എസ് സുനിൽകുമാറും തമിഴ്‌നാട്ടിലേയ്ക്ക്; കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറും ഡ്രൈവറും മരിച്ചു

മുഖ്യമന്ത്രി പറഞ്ഞു; മന്ത്രി എ.കെ ശശീന്ദ്രനും, വി.എസ് സുനിൽകുമാറും തമിഴ്‌നാട്ടിലേയ്ക്ക്; കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറും ഡ്രൈവറും മരിച്ചു

സ്വന്തം ലേഖകൻ

എറണാകുളം: കോയമ്പത്തൂർ അവിനാശിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചു. എറണാകുളം ഡിപ്പോയിലെ ഡ്രൈവർ ഗിരീഷ്, കണ്ടക്ടർ ബൈജു എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേരിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്‌നാട്ടിലെ അവിനാശിയിലെ സർക്കാർ ആശുപത്രിയിൽ എല്ലാവരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ കേരളത്തിലേയ്ക്കു അയക്കും.


അപകടത്തെ തുടർന്ന് മന്ത്രി എ.കെ ശശീന്ദ്രൻ കോയമ്പത്തൂരിലേയ്ക്കു തിരിച്ചിട്ടുണ്ട്. അപകടത്തിന്റെ ബാക്കിയുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനും മൃതദേഹം കേരളത്തിലേയ്ക്കു എത്തിക്കുന്നതിനുമായാണ് മന്ത്രിമാരായ എ.കെ ശശീന്ദ്രനും, വി.എസ് സുനിൽകുമാറും തമിഴ്‌നാട്ടിലെ അവിനാശിയിലേയ്ക്കു തിരിച്ചിരിക്കുന്നത്. അപകട സ്ഥലത്ത് നേരിട്ടെത്തി പ്രശ്‌നങ്ങൾക്കു മേൽനോട്ടം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ.കെ ശശീന്ദ്രനും, കൃഷി മന്ത്രി വി.എസ് സുനിൽകുമാറും സ്ഥലത്തേയ്ക്കു തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10.30 നുള്ള വിമാനത്തിൽ ഇരുവരും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേയ്ക്കു ഇരുവരും പുറപ്പെടും. മരിച്ചവരുടെ മൃതദേഹങ്ങൾ 108 ആംബുലൻസിൽ കേരളത്തിലേയ്ക്കു എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് എല്ലാകാര്യങ്ങളിലും ഏകോപനം നടത്തിയിരിക്കുന്നത്.

14 പുരുഷന്മാരും അഞ്ചു സ്ത്രീകളുമാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ അവിനാശിയിലെ ആറുവരിപ്പാതയിലുണ്ടായ അപകടത്തിൽ മരിച്ചത്. ആറുവരിപ്പാതയിൽ ഒരു ട്രാക്കിലൂടെ കയറിവരുമ്പോൾ എതിർവശത്തു നിന്നും കയറിയെത്തിയ കണ്ടെയ്‌നർ ഡിവൈഡർ തകർത്ത് എതിർദിശയിലെ ട്രാക്കിലേയ്ക്കു കയറിയെത്തി കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു കയറുകയായിരുന്നു.