
പുതുപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ
വലിയ പെരുന്നാൾ ദിവസമായ ഇന്ന് വെച്ചൂട്ട്. പുലർച്ചെ അഞ്ചിന് കുർബാന 8:30ന് ഒൻപതിൻമേൽ കുർബാന പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ കാർമികത്വം വഹിച്ചു.
. 11 15 ന് വെച്ചുട്ട് നേർച്ചസദ്യ. വടക്കേ പന്തലിൽ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട് .ഉച്ചയ്ക്ക് രണ്ടിന് പെരുന്നാൾ പ്രദക്ഷിണം. അങ്ങാടി ഇരവിനെല്ലൂർ കവല ചുറ്റി. നാലിന് നേർച്ച വിളമ്പ് മെയ് 23-ന് രാവിലെ 7 15ന് പെരുന്നാളിന് കുടിയിറങ്ങും
പെരുന്നാളിന്റെ ഭാഗമായി ഇന്നലെ 401 പവന്റെ പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ ഡോ. യുഹാനോൻ മാർ ദിമെത്രയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്ക് ശേഷമാണു പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിച്ചത്.
പുതുപ്പള്ളി, എറികാട് കരക ളിൽ നിന്നുള്ള വിറകിടീൽ ഘോ ഷയാത്ര ആൾക്കൂട്ടത്തിന്റെ ആഘോഷമായി. വീറും വാശി ടെ ആവേശപൂർവം കരക്കാർ വിറകിടിൽ ഘോഷയാത്രയിൽ പങ്കാളികളായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെച്ചൂട്ടിനുള്ള പന്തിരുനാഴി പു റത്തെടുക്കൽ ചടങ്ങിലും വൻജനക്കൂട്ടം പങ്കെടുത്തു. നിലയ്ക്കൽ പള്ളി. പുതുപ്പി കവലയിലുള്ള കുരിശിൻ തൊട്ടി ചുറ്റിയുള്ള പ്രദക്ഷിണം വാദ്യമാളങ്ങളുടെ അകമ്പടിയോടെ ഭക്തിനിറ വിൽ നടന്നു. വിസ്മയക്കാഴ്ചയാ യി രാത്രിയിൽ വെടിക്കെട്ടും നടന്നു. ഇന്നു റോഡുകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പലയിടങ്ങളിലായി ശുദ്ധജലം ക്രമീകരിച്ചിട്ടു ണ്ട്. മെഡിക്കൽ ടീം ഹെൽപ് ഡെസ്‌ക് തുടങ്ങിയ സൗകര്യങ്ങ ളും ഏർപ്പെടുത്തി .വെച്ചൂട്ടിൽ പങ്കെടുക്കുന്നവർക്കു തിരക്കൊഴി വാക്കി തിരികെ പ്രധാന റോഡി യുടെ വടക്കുവശത്ത് നിർമിച്ച റിങ് റോഡ് പ്രയോജനപ്പെടുത്താം