
പുതുപ്പള്ളി കവലയില്‍ പരിക്കേറ്റുകിടന്ന വൃദ്ധന്‍ മരിച്ചു ! കൊലപാതകമെന്ന് സംശയം; ഇന്നലെ വൈകുന്നേരം പുതുപ്പള്ളി പെട്രോള്‍ പമ്പിനു മുൻപിൽ വൃദ്ധൻ പരിക്കേറ്റു കിടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു
സ്വന്തം ലേഖകന്‍
പുതുപ്പള്ളി: പുതുപ്പള്ളി കവലയ്ക്ക് സമീപം റോഡില്‍ പരിക്കേറ്റു കിടന്ന വൃദ്ധന്‍ മരിച്ചു. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
പുതുപ്പള്ളി സ്വദേശി ചന്ദ്രന്‍ (71) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് ചന്ദ്രനെ പുതുപ്പള്ളി പെട്രോള്‍ പമ്പിനു മുന്നിലെ റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് നിരവധി പരിക്കുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ചന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രിയിലാണ് മരണം സംഭവിച്ചത്.
ചന്ദ്രന്റെ ബന്ധുക്കള്‍ രാത്രി തന്നെ വിവരം അറിഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. ഇന്നു രാവിലെ ഈസ്റ്റ് പോലീസിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ചന്ദ്രന് പരിക്കേറ്റത് പകലായതിനാല്‍ ദൃക്‌സാക്ഷികള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളുവെന്ന് കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു