video
play-sharp-fill

പുതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് ; പാർട്ടിയിലേക്കെത്തിയത് പതിറ്റാണ്ടുകളായി കോൺഗ്രസിനും ബി.ജെ.പിയ്ക്കും ഒപ്പം നിന്ന് പ്രവർത്തിച്ചവർ

പുതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് ; പാർട്ടിയിലേക്കെത്തിയത് പതിറ്റാണ്ടുകളായി കോൺഗ്രസിനും ബി.ജെ.പിയ്ക്കും ഒപ്പം നിന്ന് പ്രവർത്തിച്ചവർ

Spread the love

തേർഡ് ഐ ബ്യൂറോ

പുതുപ്പള്ളി : പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി.പ്രവർത്തകരെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു.

പരിയാരം വാർഡ് പ്രസിഡന്റും ,നാല് പതിറ്റാണ്ടായി കോൺഗ്രസ്സ് പ്രവർത്തകനുമായ ജേക്കബ് ജോസഫ്, കൊണ്‌ഗ്രെസ്സ് പ്രവർത്തകരായ ജോസിന തോമസ് ,വിനോദ് ,ജെറാർഡ് ,ജെയിംസ് മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ പ്രവർത്തകനും ബിഎംഎസ് ഭാരവാഹിയുമായ രാജപ്പൻ നായർ, പട്ടികജാതി മോർച്ച മണ്ഡലം ഭാരവാഹി സുരേഷ് ബാബു എന്നിവരാണ് കോൺഗ്രസ് ബിജെപി സംഘടനകളുടെ രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി സജേഷ് തങ്കപ്പൻ അധ്യക്ഷനായി. യോഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ലോക്കൽ കമ്മിറ്റി അംഗംങ്ങളായ സി ജി അനീഷ് , നിധിൻ ചന്ദ്രൻ , തോമസ് പോത്തൻ, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ,ലോക്കൽ കമ്മിറ്റി അംഗം എം ജി നൈനാൻ ജോൺ ബേബി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.