play-sharp-fill
ഉമ്മൻ ചാണ്ടിയില്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് ഇതുവരെയും പൊരുത്തപ്പെടാനായിട്ടില്ല, അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു; ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ചത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും; എകെ ആന്റണി

ഉമ്മൻ ചാണ്ടിയില്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് ഇതുവരെയും പൊരുത്തപ്പെടാനായിട്ടില്ല, അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു; ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ചത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും; എകെ ആന്റണി

സ്വന്തം ലേഖിക

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണി. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് പുതുപ്പള്ളി ഓർക്കും.

അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും ആന്റണി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ചു. ഇുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എകെ ആന്റണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ കുടുബത്തെ ഉൻമൂലനം ചെയ്യാൻ നോക്കി. ചാണ്ടി ഉമ്മനെ തേജോവധം ചെയ്യാൻ നടത്തിയ നീക്കവും മറക്കില്ല. അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു. പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപള്ളിയിലേക്ക് പോകുമെന്നും എകെ ആന്റണി പറഞ്ഞു. അനുഗ്രഹം വാങ്ങിക്കാനാണ് ഇവിടെ വന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മാതാപിതാക്കളെ പോലെയാണ് ആന്റണിയും ഭാര്യയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.