
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് മേയ് ഏഴിനു നടത്താനിരുന്ന കരിമരുന്ന് കലാപ്രകടനത്തിന് ലൈസൻസ് അനുമതി നിഷേധിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
കരിമരുന്ന് പ്രകടനത്തിനുള്ള എൽഇ-3 ലൈസൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അപേക്ഷകനെ നേരിൽ കേൾക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രസർക്കാരിന്റെ വാണിജ്യ വൃവസായ വകുപ്പു പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം കരിമരുന്ന് കലാപ്രകടനം നടത്തുന്നതിന് അനുമതി നൽകാനാവില്ല എന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.