video
play-sharp-fill

പുത്തുമലയിൽ തെരച്ചിൽ തുടരുന്നു ; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

പുത്തുമലയിൽ തെരച്ചിൽ തുടരുന്നു ; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

Spread the love

സ്വന്തം ലേഖിക

വയനാട്: പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസം നടന്ന തെരച്ചലിൽ സൂചിപ്പാറ മേഖലയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും മനുഷ്യ ശരീരത്തിൻറെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹങ്ങൾ ലഭിച്ച സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികിലാണ് ഇന്നും തെരച്ചിൽ നടക്കുക. മൃതദേഹങ്ങൾ ഒഴുകിപ്പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച രണ്ട് മൃതദേഹങ്ങളും ഉരുൾപ്പൊട്ടൽ നടന്ന സ്ഥലത്തു നിന്ന് 7 കിലോമീറ്ററോളം അകലെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിൽ ഉപേക്ഷിച്ചു. ഭൂഘടന യോജ്യമല്ലാത്തതുകൊണ്ടാണിത്.