ആരാധകരെ ആവേശത്തിരയിലാക്കി നടൻറെ പിറന്നാൾ ദിവസം തന്നെ പുഷ്പ 2 ന്റെ ടീസർ പുറത്ത്

Spread the love

ആന്ധ്ര : അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്ബന്‍ വിരുന്നൊരുക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ ടീസര്‍ പുറത്തിറങ്ങി.ജാത്ര ആഘോഷത്തോടനുബന്ധിച്ച്‌ ദേവീരൂപത്തില്‍ എത്തി എതിരാളികളെ നിലംപരിശാക്കി നടന്നുവരുന്ന പുഷ്പരാജിനെ ടീസറില്‍ കാണാനാകും.

video
play-sharp-fill

പശ്ചാത്തലസംഗീതവും വര്‍ണശബളമായ ഫ്രെയിമുകളും അല്ലു അര്‍ജുന്റെ സ്വാഗും ചേര്‍ന്ന് ഗംഭീരമായൊരു ദൃശ്യവിരുന്നാണ് ചിത്രത്തിന്റെ ടീസര്‍. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.