പൂഞ്ഞാറിലും വോട്ടിന് നോട്ട്..! പി സി ജോര്‍ജിനെ ജയിപ്പിക്കാൻ ബിജെപി നേതാവ് വോട്ട‍ര്‍ക്ക് പണം നല്‍കിയെന്ന് ഡിവൈഎഫ്‌ഐ; വീഡിയോ പുറത്തുവിട്ടു; പൊലീസിലടക്കം പരാതി

Spread the love

കോട്ടയം: കോട്ടയത്തെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കിയെന്ന് ആരോപണം.

video
play-sharp-fill

ബിജെപി മണ്ഡലം ഭാരവാഹിയായ മുഹമ്മദ് ഷാജി പണം നല്‍കുന്നതെന്നാരോപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അരുവിത്തറയിലെ ഒരു വീട്ടില്‍ പണം നല്‍കിയെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും ഇടത് മുന്നണി പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബിജെപി സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിനെ ജയിപ്പിക്കാൻ പണം നല്‍കി എന്നാണ് ഡിവൈഎഫ്‌ഐ ആരോപണം.