ശശാങ്ക് ഷോ..! തട്ടകത്തില്‍ വീണ് ഗുജറാത്ത്; അവസാന ഓവറില്‍ പഞ്ചാബ് കിംഗ്‌സിന് നാടകീയ ജയം; ഗുജറാത്ത് ടൈറ്റന്‍സിന് സീസണിലെ രണ്ടാം തോല്‍വി

Spread the love

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 17ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ ജയം.

ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സിനെ 3 വിക്കറ്റിനാണ് പഞ്ചാബ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 4 വിക്കറ്റിന് 199 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 1 പന്തും 3 വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്.

ശശാങ്ക് സിങ്ങിന്റേയും (61*) അഷുതോഷ് ശര്‍മയുടേയും (31) പ്രകടനമാണ് പഞ്ചാബിന് ജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയരായ ഗുജറാത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ വൃദ്ധിമാന്‍ സാഹ പുറത്തായി. 13 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 11 റണ്‍സാണ് സാഹക്ക് നേടാനായത്. ഓപ്പണറായി ഇത്തവണ സാഹ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്.

84.61 സ്‌ട്രൈക്ക് റേറ്റിലാണ് സാഹ കളിച്ചത്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും മികവ് കാട്ടാന്‍ സാഹക്ക് സാധിക്കുന്നില്ല. കഗിസോ റബാഡയുടെ പന്തില്‍ ടൈമിങ് പിഴച്ച്‌ സാഹയുടെ ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് ഉയര്‍ന്ന പന്തിനെ ശിഖര്‍ ധവാനാണ് കൈയിലാക്കിയത്. കെയ്ന്‍ വില്യംസണ്‍ മൂന്നാം നമ്പറില്‍ ഗുജറാത്തിനായി ഇറങ്ങി. ഡേവിഡ് മില്ലറിന്റെ അഭാവത്തില്‍ പ്ലേയിങ് 11ലേക്കെത്തിയ വില്യംസണ്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.