play-sharp-fill
പഞ്ചാബിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാൻ  തീവ്രവാദികൾ ; പദ്ധതി പൊളിച്ചടുക്കി പോലീസ്

പഞ്ചാബിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ; പദ്ധതി പൊളിച്ചടുക്കി പോലീസ്

സ്വന്തം ലേഖിക

ന്യൂഡൽഹി: പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ നടത്താനുള്ള നിരോധിത തീവ്രവാദി സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സാണയുടെ പദ്ധതി പരാജയപ്പെടുത്തി പഞ്ചാബ് പോലീസ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അക്രമണ പരമ്ബര തടയാൻ സാധിച്ചതെന്ന് പൊലീസ് ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത പറഞ്ഞു.

പഞ്ചാബിലെ താൻ തരാൻ ജില്ലയിൽ നിന്ന് നാല് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൽവന്ത് സിങ്, ആകാശ് ദീപ്, ഹർഭജൻ സിങ്, ബൽബീർ സിങ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്ന് എകെ-47 റൈഫിളുകളും പിസ്റ്റളുകളുമുൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തു. സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയിൽ പെടുന്നു. 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎസ്ഐയുടെ സഹായം അക്രമികൾക്ക് ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിന്റെ തലവൻ രഞ്ജിത് സിങ്ങും ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുർമീത് സിങ്ങുമാണ്.

ജമ്മു-കശ്മീരും പഞ്ചാബും മറ്റ് അതിർത്തി മേഖലകളും കേന്ദ്രീകരിച്ച് അക്രമണം നടത്താനുള്ള ലക്ഷ്യം മുൻനിർത്തിയുള്ള നുഴഞ്ഞുകയറ്റം വർധിച്ചത് ശ്രദ്ധയിൽ പെട്ടതായി പൊലീസ് ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത പറഞ്ഞു.

ദേശീയ സുരക്ഷാഭീഷണിയുയർത്തുന്ന സംഭവമായതിനാൽ വിഷയം എൻഐഎയ്ക്ക് കൈമാറിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. സംസ്ഥാനത്തിനകത്തേക്കുള്ള അക്രമണം നടത്താനുള്ള ലക്ഷ്യം മുൻനിർത്തിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.