video
play-sharp-fill

അമ്മയുടെ ഗർഭപാത്രത്തിൽ മകൾക്ക് കുഞ്ഞ് പിറന്നു

അമ്മയുടെ ഗർഭപാത്രത്തിൽ മകൾക്ക് കുഞ്ഞ് പിറന്നു

Spread the love

സ്വന്തം ലേഖകൻ

പുണെ: അമ്മയുടെ ഗർഭപാത്രത്തിൽ മകൾക്ക് പെൺകുഞ്ഞ് പിറന്നു. ഗുജറാത്ത് വഡോദര സ്വദേശിനിയായ മീനാക്ഷി വലനാണ് രാജ്യത്തുതന്നെ ആദ്യമായി ഇത്തരമൊരു ശസ്ത്രക്രിയയിലൂടെ ഗർഭം ധരിച്ചതും കുഞ്ഞിന് ജന്മം നൽകിയതും. ഗർഭധാരണം കഴിഞ്ഞ് ഏഴു മാസം പിന്നിട്ടശേഷം കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെയാണ് പ്രസവം സാധ്യമായത്. കുഞ്ഞിന് 1.4 കിലോഗ്രാം തൂക്കം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാജ്യത്തു തന്നെ ആദ്യ സംഭവമാണിതെന്നും അവർ അവകാശപ്പെട്ടു.

കഴിഞ്ഞവർഷം മെയ് 18-ന് പുണെ ഗാലക്‌സി കെയർ ആശുപത്രിയിലാണ് ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഗർഭച്ഛിദ്രത്തെ തുടർന്ന് ഗർഭപാത്രത്തിന്റെ പ്രവർത്തനം നിലച്ചതോടെയാണ് ഇരുപത്തിയേഴുകാരിയായ മീനാക്ഷിക്ക് ശസ്ത്രക്രിയ വേണ്ടിവന്നത്. നാൽപത്തിയേഴുകാരിയായ സ്വന്തം അമ്മയുടെ ഗർഭപാത്രമാണ് ഇവർ സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group