play-sharp-fill
ഫെബ്രുവരി 14 വാലന്റൈൻസ് ഡേ മാത്രമല്ല ; പുൽവാമയുടെ ഞെട്ടലിൽ ലോകം വിറങ്ങലിച്ച ദിനം കൂടിയാണ് ; ഇന്ത്യയുടെ ധീര ജവാൻമാർക്ക് പ്രണാമം

ഫെബ്രുവരി 14 വാലന്റൈൻസ് ഡേ മാത്രമല്ല ; പുൽവാമയുടെ ഞെട്ടലിൽ ലോകം വിറങ്ങലിച്ച ദിനം കൂടിയാണ് ; ഇന്ത്യയുടെ ധീര ജവാൻമാർക്ക് പ്രണാമം

സ്വന്തം ലേഖകൻ

കോട്ടയം : ഫെബ്രുവരി 14 വാലന്റൈൻസ് ഡേ മാത്രമല്ല, പുൽവാമയുടെ ഞെട്ടലിൽ ലോകം വിറങ്ങലിച്ച ദിനം കൂടിയാണ്.ഇന്ത്യക്ക് മറക്കാനാകാത്ത ഒരു ദിവസമായിരുന്നു കഴിഞ്ഞ വർഷം ഈതേ ദിനം.ഇന്ത്യയുടെ 49 സിആർപിഫ് ജവാന്മാർ കൊല്ലപ്പെട്ട ദിനം. ഇന്ത്യൻ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഈ 1980ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്.

പുൽവാമ ജില്ലയിലെ അവന്തിപ്പോറയിൽ വച്ചാണ് ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് പോയ സിആർപിഎഫ് സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു.എന്നാൽ 3.15 ഓടെ രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം
നടന്നു.

അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ എത്തിയപ്പോഴാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്‌കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയത്. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.

പുൽവാമ ഭീകരാക്രമണത്തിന്റെ പിന്നിൽ 23-കാരനായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദിസിർ അഹമ്മദ് ഖാൻ ആണെന്ന് പിന്നീട് വ്യക്തമായി. ഇലക്ട്രീഷ്യനായ ഇയാളാണ് ആവശ്യമായ ആക്രമണത്തിന് ഉപയോഗിച്ച കാറും സ്ഫോടവസ്തുക്കളും ശേഖരിച്ച് ആദിൽ അഹമ്മദിന് കൈമാറിയത്.

പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.

മനുഷ്യബോംബായിരുന്ന ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയുടെ വീഡിയോയും അവർ പുറത്തു വിട്ടു. ഈ തീവ്രവാദ ആക്രമണത്തിൽ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താൻ തള്ളിക്കളഞ്ഞു.

ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന് ശേഷം 11 ദിവസങ്ങൾ കൊണ്ടാണ് ബലാക്കോട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട്.

40 ജവാൻമാർ ജീവത്യാഗം ചെയ്ത പുൽവാമ ആക്രമണം കഴിഞ്ഞ് ഫെബ്രുവരി 15ന് തന്നെ വ്യോമസേനാ മേധാവി ബിഎസ് ധനോവ ആക്രമണ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. വ്യോമാക്രമണം നടത്താമെന്നായിരുന്നു ധനോവ മുന്നോട്ടുവച്ച ആക്രമണ പദ്ധതി.

ഫെബ്രുവരി 16 മുതൽ 20 വരെ ഇന്ത്യൻ വ്യോമസേന ഹെറോൺ ഡ്രോണുകൾ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തി. ഇന്റലിജൻസ് ഏജൻസിയുടെ സഹായത്തോടെ ആക്രമണം നടത്തേണ്ട പ്രദേശങ്ങളും ഭീകര ക്യാംമ്പുകളും കണ്ടെത്തി ടാർഗറ്റ് ടേബിളുണ്ടാക്കി.

ഹരിയാനയിലെ അംബാലയിലെ എയർബേസിൽ നിന്നാണ് 12 മിറാഷ്-2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷൻ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്ബുകൾ ഇന്ത്യ തകർത്തു. ആദ്യ ആക്രമണം ബലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിർത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.

പുലർച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയിബ , ഹിസ്ബുൾ മുജാഹിദ്ദിൻ എന്നിവയുടെ സംയുക്തക്യാമ്പ് തകർത്തു. പിന്നീട് പുലർച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലർച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകർത്ത് ഇന്ത്യൻ സംഘം മടങ്ങി.

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസും ബ്രിട്ടനും ഫ്രാൻസും ചേർന്നാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ ഉപസമിതിയിൽ പ്രമേയം കൊണ്ടുവന്നത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി.