
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്ന് പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷം ജയിലില്‍ കിടന്നു എന്നത് മാത്രം മോചനത്തിന് കാരണമാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തിങ്കളാഴ്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ക്രൂരമായ ആക്രമണം നേരിട്ടതായി അതിജീവിതയുടെ മൊഴി തന്നെ പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴി പകര്‍പ്പ് പരിശോധിച്ചതിന് പിന്നാലെയായിരുന്നു കോടതി പരാമര്‍ശം.
എന്നാല്‍ താന്‍ കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും പ്രതി ചൂണ്ടിക്കാട്ടി. എന്നാല്‍ വളരെ ഗുരുതരമായ വകുപ്പുകളാണ് പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണെന്നും ഹൈക്കോടതി പറഞ്ഞു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍.