Spread the love

കോട്ടയം: കിടങ്ങൂരിൽ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസിൽ പൾസർ സുനി അടക്കമുള്ളവരെ കോടതി വെറുതെവിട്ടു.

video
play-sharp-fill

പൾസർ സുനി ഉൾപ്പെടെ 9 പേരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.

2014 മെയ് ഒന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആസൂത്രണം ചെയ്തു നടത്തിയ കവർച്ചയെന്നയിരുന്നു പ്രോസിക്യൂഷൻ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തെളിവുകൾ നിരത്തി വാദം സാധൂകരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൾസർ സുനിയ്ക്കു വേണ്ടി അഡ്വ.ലിതിൻ തോമസ്, അഡ്വ.ജിഷ ബേബി,അഡ്വ. ജോർജ് ജോസഫ്, അഡ്വ.ലിബിൻ വർഗീസ്, അഡ്വ. അലൻ കുര്യാക്കോസ് റെജി, അഡ്വ. സായികൃഷ്ണ എന്നിവർ കോടതിയിൽ ഹാജരായി.