
വടക്കഞ്ചേരി:കിഴക്കഞ്ചേരി പനംകുറ്റിയില്‍ പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.
പുലിയുടെ മുന്നില്‍ അകപ്പെട്ട പനംകുറ്റി സ്വദേശി ഡിബിൻ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മേരിഗിരിയിലെ റബ്ബര്‍ബാന്റ് കമ്പനിയില്‍ ജോലി കഴിഞ്ഞ് പനംകുറ്റിയിലേക്ക് നടന്നു പോവുകയായിരുന്ന ഡിബിന്റെ മുന്നിലൂടെ പുലി കടന്നു പോകുകയായിരുന്നു. ശബ്ദം കേട്ട് പുലി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിഞ്ഞെങ്കിലും ഡിബിന്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ചയും ഇവിടെ പുലിയെ കണ്ടിരുന്നു. ഈ പ്രദേശത്ത് ആന ഇറങ്ങാറുണ്ടെങ്കിലും പുലിയെ കണ്ടത് നാട്ടുകാരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.