ആവേശം അധികം വേണ്ട: പുലിമുരുകനല്ല ഒടിയൻ; മാസ് പ്രതീക്ഷിക്കരുത്; ശ്രീകുമാർ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിൽ നിരാശരായ ആരാധകരുടെ ആക്രമണം
സിനിമാ റിവ്യൂ
കോട്ടയം: പുലിമുരുകൻ പ്രതീക്ഷിച്ച് ഒടിയൻ കാണാൻ കയറുന്നവർ സൂക്ഷിക്കുക നിരാശയാവും ഫലം..! മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല ഒടിയനെന്നാണ് ആദ്യ ദിനത്തിലെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആക്ഷൻ സീനുകൾ മാസാണെങ്കിലും തിരക്കഥയും സംവിധാനവും ്ക്ലാസ് ആയി തുടരുന്നു. സാങ്കേതിക വിദ്യയും പീറ്റർ ഹെയിനിന്റെ ആക്ഷനും പുലിമുരുകനൊപ്പം നിൽക്കുമെങ്കിലും ഏറെ പ്രതീക്ഷിച്ചെത്തിയ ആരാധകരെ തൃപ്തിപ്പെടുത്താൻ മാത്രം ഇത് പര്യാപ്തമല്ല.
ഒടിയന്റെ ഒടി വിദ്യകളും മോഹൻലാലിന്റെ അഭിനയ ശേഷിയും രൂപം മാറിയെത്തുന്ന കഥാപാത്രങ്ങളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. രാത്രിയുടെ ഏത് യാമത്തിലും, സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് രൂപം മാറാൻ കഴിയുന്ന ആസാധാരണ കഴിവുള്ള ഭൂമുഖത്ത് അവശേഷിക്കുന്ന അവസാന ഒടിയൻ മാണിക്യന്റെ, മാണിക്യന്റെ നാടിന്റെ കഥയാണ് ഒടിയൻ. പാലക്കാടൻ കാറ്റേറ്റ് ഗ്രാമീണ ഭംഗിയോടെ പറയുന്ന കഥ ഏതൊരു നാടിന്റെയും കുളിരേകുന്ന ഓർമ്മ തന്നെയാണ്. നിഗൂഡത തന്നെയാണ് ഒടിയനെ ഒടിയനാക്കി മാറ്റുന്നത്. ഇരുളും നിഴലും വെളിച്ചവും എല്ലാ ഫ്രെയിമിലും കൃത്യമായി ഉപയോഗിക്കാൻ സംവിധായകൻ ശ്രീകുമാർ മേനോന് സാധിച്ചിരിക്കുന്നു. മായാജാലക്കാരനായ ചരിത്രത്തിന്റെ ഭാഗമായ ഒടിയനെപ്പറ്റി ആ നാട്ടിലെ ആർക്കും പറയാനുണ്ടാകം ഒരു കഥ. നാടിനെ ഭയപ്പെടുത്തുന്ന, ആർക്കും അനുഭവിച്ചറിയാൻ സാധിക്കുന്ന ഒടിയന്റെ ഒടി വിദ്യയുടെ കഥകൾ. തേങ്കുറിശിയുടെ മണ്ണിന് പോലും ഒടിയന്റെ ഗന്ധമുണ്ട് , ആ മണ്ണിന് ഒടിയനെ നന്നായി അറിയാം. ആ കഥകളിലൂടെ, ഒടിയന്റെ ജീവിതത്തിലൂടെ അയാളുടെ പ്രണയത്തിലൂടെ, അയാളുടെ പ്രതികാരത്തിലൂടെയാണ് ഒടിയൻ സഞ്ചരിക്കുന്നത്. അല്ല ഒടിയൻ നമ്മെ കൊണ്ടു പോകുന്നത്.
പതിനഞ്ച് വർഷത്തിനു ശേഷം രാവുണ്ണിയെ തേടി, തന്റെ പ്രതികാരത്തിന്റെ മൂർച്ച കൂർപ്പിച്ച് ഒടിയൻ മാണിക്യൻ വീണ്ടും തന്റെ നാടായ തേങ്കുറിശിയിൽ എത്തുകയാണ്. ആ തിരിച്ചു വരവിന്റെ മാണിക്യന്റെ പ്രതികാര തന്ത്രങ്ങളുടെ കഥയാണ് ഒടിയൻ പറയുന്നത്. ഒടിയൻ നാട്ടിലെത്തിയത് എ്ന്തിന്, എന്താണ് ഒടിയൻ ഇവിടെ ബാ്ക്കി വച്ചിരിക്കുന്ന പ്രതികാരം. ഈ കഥയാണ് ഒടിയൻ പറയുന്നത്.
ചെറുപ്പത്തിൽ മാണിക്യനെ തേങ്കുറിശിയിൽ ഉപേക്ഷിച്ച ശേഷമാണ് അവന്റെ മാതാപിതാക്കൾ പോയത്. മുത്തച്ഛന്റെ നിർദേശ പ്രകാരമാണ് ഇവർ ഇവിടെ ഇവിടെ ഉപേക്ഷിച്ചത്. പിന്നീട് അവനെല്ലാം മുത്തപ്പനായിരുന്നു. മുത്തപ്പൻ അവന് ഒടിവിദ്യകൾ എല്ലാം പകർന്നു നൽകി. സിനിമയുടെ ആദ്യ പകുതിയിൽ പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്ന ഒടിവിദ്യകൾ ഏറെയുണ്ട്. പ്രേക്ഷകൻ ആകാംഷയോടെ സ്‌ക്രീനിൽ നിന്നു മുഖമെടുക്കാതെ കണ്ടു നിൽക്കുന്ന ആകാംഷക്കാഴ്ചകളുമുണ്ട് ഏറെ. ഒടിയന്റെ വേട്ടയുടെ കഥകൾ സത്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ ശ്രീകുമാർ മേനോനും, തിരക്കഥാകൃത്ത് ഹരികൃഷ്ണനും സിനിമയിൽ സാധിച്ചിട്ടുണ്ട്.
ഗ്രാഫിക്‌സിന് അമിത പ്രാധാന്യം സിനിമ നൽകാതത്ത് കൊണ്ടു തന്നെ പുലിമുരുകൻ പോലെ മോഹൻ ലാലിന്റെ അതിമാനിഷികത്വം സിനിമയിൽ കാണാൻ സാധിക്കില്ല. ഒടിയനെ പക്ഷേ സിനിമയിൽ പലയിടത്തും കൃത്യമായി മോഹൻലാൽ അടയാളപ്പെടുത്തുന്നുമുണ്ട്. ആരാധകരുടെ മനസിൽ മായാതെ നിൽക്കില്ലെങ്കിലും ഒടിയനിൽ ഇനിയും ന്ല്ല കല ബാക്കി നിൽക്കുന്നുണ്ട്. അടുത്ത ചലച്ചിത്ര അവാർഡുകളിൽ ഒരു പിടി അവാർഡ് ഒടിയൻ തന്റെ വലയിലെത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
പതിവ് ഓവറാക്കി വെറുപ്പിക്കാതെ മഞ്ജുവാര്യർ ഒടിയന് അൽപം ആശ്വാസം നൽകിയിട്ടുണ്ട്. കാലിന്റെ ചലനങ്ങളിലും പോലും മോഹൻ ലാൽ അഭിനയിക്കുമ്പോൾ, പക്വതയുള്ള അഭിനയവുമായി പാകത വന്ന വില്ലനായി പ്രകാശ് രാജും സിനിമയിലുടനീളമുണ്ട്. മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ക്യാമറയും പീറ്റർ ഹെയിനിന്റെ സംഘടന രംഗങ്ങളും അതി ഗംഭീരം. മോഹൻലാൽ ഹെയിൻ കെമിസ്ട്രി നന്നായി വർക്ക് ചെയ്യുന്നുണ്ടെന്നു സിനിമ വ്യക്തമാക്കുന്നു. പക്ഷേ, എന്തൊക്കം പറഞ്ഞാലും ലാൽ ഫാൻസിനെ പൂർണമായും തൃപ്തിപ്പെടുത്താനുള്ള മാസ് എലിമന്റ് സിനിമയിൽ കുറഞ്ഞു പോയി എന്ന് തന്നെയാ് പ്രേക്ഷക പ്രതികരണങ്ങൾവ്യക്തമാക്കുന്നത്. സിനിമ റിലീസിനു ശേഷം ശ്രീകുമാർ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരാധകർ നടത്തുന്ന പൊങ്കാല കണ്ടാലറിയാം മോഹൻലാൽ ഫാൻസിന്റെ നിരാശ എത്രത്തോളമുണ്ടെന്ന്. മാസ് സിനിമ പ്രതീക്ഷിച്ച് പോയ ആരാധകർക്ക് മാസില്ലെങ്കിലും ക്ലാസ് കിട്ടി എന്ന ആശ്വസിക്കാം.